Ultimate magazine theme for WordPress.

മഴക്കെടുതിയിൽ വലഞ്ഞ് ഗുജറാത്ത്: 23,000 ആളുകളെ ഒഴിപ്പിച്ചു

ന്യൂഡൽഹി : കനത്ത മഴയെ തുടർന്ന് ഗുജറാത്തിൽ വെള്ളപൊക്കം. 23,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും 300-ലധികം പേരെ രക്ഷിക്കുകയും ചെയ്തു. വിവിധ ജില്ലകളിലായി 15 പേർ മരണപ്പെട്ടു.

കനത്ത മഴയെത്തുടർന്ന് കരകവിഞ്ഞൊഴുകുന്ന നദികളിലും അഴുക്കുചാലുകളിലും കായലുകളിലും ആരും ഇറങ്ങാതിരിക്കാൻ പോലീസിൻ്റെ സഹായത്തോടെ പൂർണ്ണ ജാഗ്രതയും പുലർത്താൻ ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. വരും ദിവസങ്ങളിൽ ഗുജറാത്തിൽ കൂടുതൽ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ജാഗ്രതാ നിർദേശം നൽകി.

Sharjah city AG