യുഎഇയിൽ അഞ്ച് പേർക്ക് കുരങ്ങ് പനി സ്ഥിരീകരിച്ചു
ദുബൈ: യുഎഇയിൽ അഞ്ച് പേർക്ക് കൂടി കുരങ്ങ് പനി സ്ഥിരീകരിച്ചു. കഴിഞ്ഞമാസം 24 നാണ് യുഎഇയിൽ ആദ്യ കുരങ്ങ് പനി സ്ഥിരീകരിച്ചത്. ഇന്ന് അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം കേസുകൾ പതിമൂന്നായി. നേരത്തെ രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേര് രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതുജനങ്ങൾ മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്നും രോഗബാധക്കെതിരെ സർക്കാർ ആവശ്യമായ നടപടികളെടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്ക്തമാക്കി.
