പുനലൂർ : ലുക്കിങ് അൺടു ജീസസ് വർഷിപ്പ് സെന്റർ ഒരുക്കുന്ന വാർഷിക ഉപവാസ പ്രാർത്ഥനയും , വിടുതൽ ശുശ്രുഷയും മാർച്ച് 27 മുതൽ 31 വരെ രാവിലെ 10 : 30 മുതൽ ഉച്ചയ്ക്ക് 1 : 30 വരെ പുനലൂർ ചെമ്മന്തൂർ വൈ എം സി എ ഹാളിൽ നടത്തപ്പെടും. പാ. ഷാജി വർഗീസ് , പാ. ബിജു സി എസ് ഫോർട്ട് കൊച്ചി , പാ. സാമുവേൽ വിത്സൺ , പാ. സാം മണ്ണിൽ , പാ. മോനി ജോസഫ് ഷാർജ എന്നിവർ ശുശ്രുഷിയ്ക്കും. പാ . ജോഷി ഗീവർഗീസ് ശുശ്രുഷകൾക്കു നേതൃത്വം നൽകും . എൽ ജെ എം വോയിസ് ഗാനശുശ്രുഷയ്ക്കു നേതൃത്വം നൽകും.
