Ultimate magazine theme for WordPress.

യഹൂദ-ക്രൈസ്തവ ഐക്യം; സിറിയയിൽ അടിയന്തര ഭക്ഷണ-മരുന്ന് വിതരണം തുടരുന്നു

ദമാസ്കസ്‍: സംഘർഷഭരിതമായ ഇസ്രായേൽ-സിറിയ അതിർത്തി മേഖലയിലെ ക്രൈസ്തവ, ഡ്രൂസ് വിഭാഗങ്ങൾക്ക് സഹായഹസ്തവുമായി ഇന്റർനാഷണൽ ഫെലോഷിപ്പ് ഓഫ് ക്രിസ്ത്യൻ ആൻഡ് ജൂസ്. അഞ്ച് പുതിയ ആംബുലൻസുകൾ വിതരണം ചെയ്തതിലൂടെ മേഖലയിലെ അടിയന്തര ചികിത്സാ സൗകര്യങ്ങൾ വർദ്ധിച്ചു.

അക്രമങ്ങളും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന സിറിയൻ ന്യൂനപക്ഷങ്ങൾക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നതിലൂടെ ഈ കൂട്ടായ്മ മാതൃകയാവുകയാണ്. സമാധാനത്തിനും മാനുഷിക സുരക്ഷയ്ക്കുമായി യഹൂദരും ക്രൈസ്തവരും കൈകോർക്കുന്ന ഈ പദ്ധതി മേഖലയിൽ വലിയ ആശ്വാസമാണ് നൽകുന്നത്. ആരോഗ്യ മേഖലയിൽ മാത്രമല്ല യുദ്ധവും സാമ്പത്തിക തകർച്ചയും മൂലം പട്ടിണിയിലായ കുടുംബങ്ങൾക്ക് ഭക്ഷണ സഹായവും സംഘടന എത്തിക്കുന്നുണ്ട്.

Sharjah city AG

Comments are closed.