Ultimate magazine theme for WordPress.

മത്സ്യബന്ധനം കഴിഞ്ഞു മടങ്ങുന്നതിനിടെ വള്ളം മറിഞ്ഞു അപകടം

തിരുവനന്തപുരം : വലിയവേളിയിൽ മത്സ്യബന്ധനം കഴിഞ്ഞു മടങ്ങുന്നതിനിടെ വള്ളം തിരയിൽ പെട്ടു മറിഞ്ഞു അപകടം . അപകടത്തിൽ രണ്ടു പേർക്ക് പരിക്ക് . വലിയവേളി സ്വദേശികളായ ഫ്രഡ്‌ഡി , ഷിബു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ചരയോടെ തൊഴിലാളികൾ സഞ്ചരിച്ച വെള്ളമാണ് അപകടത്തിൽ പെട്ടത്. തീരത്തേക്ക് മടങ്ങുന്നതിനിടെ ശക്തമായ തിരയിൽ പെടുകയായിരുന്നു.

Sharjah city AG