അയർലാന്റിൽ ആദ്യ കുരങ്ങുപനി പോസിറ്റീവ്
ഡബ്ലിൻ: അയർലാന്റിൽ കുരങ്ങുപനി സ്ഥിരീകരിച്ചതായി അയർലാന്റ് ആരോഗ്യ ഏജൻസി . മറ്റൊരു റിപ്പോർട് കൂടി ലഭിക്കാൻ ഉള്ളതിനാൽ മറ്റു പോസിറ്റീവ് കണക്കുകൾ ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ് പുറത്തു വിട്ടിട്ടില്ല. കുരങ്ങുപനി സ്ഥിരീകരിക്കാത്ത 20 രാജ്യങ്ങളിൽ വൈറൽ രോഗം ലക്ഷണങ്ങൾ കാണുന്നതായി റിപ്പോർട്ടുകളുണ്ട്. സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ അണുബാധകൾ കൂടുതലും യൂറോപ്പിലാണ്. ബെൽജിയത്തിൽ നിർബന്ധിത ക്വാറന്റൈൻ പ്രഖ്യാപിച്ചിരുന്നു. രോഗം സ്ഥിരീകരിക്കുന്നവർക്ക് 21 ദിവസമാണ് ക്വാറന്റൈൻ നിശ്ചയിച്ചിരിക്കുന്നത്. മറ്റു രോഗലക്ഷണങ്ങൾ ഉള്ള രാജ്യങ്ങളിൽ പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
