ബ്യൂണസ് ഐറീസ്: അർജന്റീനയുടെ ചരിത്രത്തിൽ ആദ്യമായി രാജ്യത്തിന്റെ എക്സിക്യൂട്ടീവ് ആസ്ഥാനമായ കസ റൊസാഡയിൽ സുവിശേഷ സഭകളുടെ പ്രതിനിധികൾ പങ്കെടുത്ത പ്രാർത്ഥനാ യോഗം നടന്നു. സുവിശേഷ സഭകളുടെ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി 2024-ൽ പാസാക്കിയ നിയമം 27741 നടപ്പിലാക്കിക്കൊണ്ടാണ് നവംബർ 3 തിങ്കളാഴ്ച ഈ ചരിത്രപരമായ ഒത്തുചേരൽ നടന്നത്.
പ്രസിഡന്റ് ഹാവിയർ മിലെയ് യോഗത്തിൽ പങ്കെടുത്തത് പരിപാടിയുടെ പ്രാധാന്യം വർദ്ധിപ്പിച്ചു. പ്രസിഡന്റിന്റെ സെക്രട്ടറി ജനറൽ കരീന മിലെയ്, കാബിനറ്റ് മേധാവി മാനുവൽ അഡോർണി, ആഭ്യന്തര മന്ത്രി ഡിയേഗോ സാന്റില്ലി എന്നിവരും പങ്കെടുത്തു. മീറ്റിംഗിൽ സംസാരിച്ച പ്രസിഡന്റ് മിലെയ് വ്യക്തിപരവും ആത്മീയവുമായ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. ധാർമ്മിക മൂല്യങ്ങളെക്കുറിച്ചും ജൂത-ക്രൈസ്തവ ബോധ്യങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ തുറന്ന സമീപനം പ്രത്യാശ നൽകുന്നതായി രാഷ്ട്രീയ നിരീക്ഷകൻ മാർസെലോ ഡയസ് അഭിപ്രായപ്പെട്ടു.

Comments are closed.