ധാക്ക : ബംഗ്ലാദേശിൽ ഏഴുനില വാണിജ്യ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 43 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ധാക്കയ്ക്ക് സമീപം ബെയ്ലി റോഡിലെ കെട്ടിടത്തിനാണ് തീപിടിച്ചത്. 75 പേരെ കെട്ടിടത്തിൽ നിന്നും രക്ഷപ്പെടുത്തി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ നിന്നും തീ ഉയർന്നത്. ഇത് പിന്നാലെ മറ്റ് നിലകളിലേക്കും പടരുകയായിരുന്നു. 13 യൂണിറ്റ് അഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാനായത്. പരുക്കേറ്റ 40 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
