ഈസ്റ്റർ ദ്വീപിലെ വിനോദ സഞ്ചാര കേന്ദ്രത്തിൽ തീപിടുത്തം ; കല്ലിൽ കൊത്തിയ നിരവധി സ്മാരകങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു
ഏഥൻസ്: വിനോദ സഞ്ചാര കേന്ദ്രമായ ഈസ്റ്റർ ദ്വീപിൽ ഉണ്ടായ കാട്ടുതീയിൽ കേന്ദ്രത്തിന്റെ ശ്രദ്ധേയമായ കല്ലിൽ കൊത്തിയ സ്മാരകങ്ങൾക്കു സാരമായ കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. ഇന്നലെയാണ് തീപിടുത്തം ഉണ്ടായകാര്യം അധികൃതർ പുറത്തു വിട്ടത്. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ റാണോ റരാക്കു അഗ്നിപർവ്വതത്തിന് ചുറ്റുമുള്ള നൂറിലധികം
സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. തണ്ണീർത്തടവും മോവായ് മേഖലയും ഉൾപ്പെടുന്ന റാനോ റരാക്കു സെക്ടറിൽ നൂറിലധികം ഹെക്ടറുകളെ (247 ഏക്കർ) സ്ഥലത്തെ തീപിടുത്തം ബാധിച്ചു. ചിലിയുടെ പടിഞ്ഞാറൻ തീരത്ത് നിന്ന് 2,175 മൈൽ (3,500 കിലോമീറ്റർ) അകലെയുള്ള ദ്വീപ് തിങ്കളാഴ്ച മുതൽ തീ പിടുത്തം തുടർച്ചയായി ഉണ്ടാകുന്നു എന്ന് ചിലി സാംസ്കാരിക സംരക്ഷണ അണ്ടർസെക്രട്ടറി കരോലിന പെരസ് പറഞ്ഞു. പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദ്വീപിലെ പുരാതന നിവാസികൾ കൊത്തിയെടുത്തതായി പറയപ്പെടുന്ന ഭീമാകാരമായ കൊത്തുപണികൾ ഉൾപ്പെടെ ആയിരത്തിലധികം ശിലാ പ്രതിമകൾ റാപാ നുയിയിലുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ റാനോ റരാക്കു അഗ്നിപർവ്വതത്തോട് ഏറ്റവും അടുത്തുള്ള പ്രദേശത്തിനാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്.
