Ultimate magazine theme for WordPress.

തലസ്ഥാനത്ത് സ്വകാര്യ ആശുപത്രിയില്‍ തീപ്പിടുത്തം; രോഗികളെ ഒഴിപ്പിക്കുന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് എസ്പി ഫോര്‍ട്ട് ആശുപത്രി കാന്‍റീനില്‍ തിപിടിത്തം. ആശുപത്രിക്കുള്ളില്‍ പുക പടര്‍ന്നതോടെ അത്യാഹിത വിഭാഗത്തിലെ രോഗികളെ ഒഴിപ്പിക്കുകയാണ്. നിലവില്‍ തീ നിയന്ത്രണ വിധേയമാണ്. ശസ്ത്രക്രിയകള്‍ അടക്കം കഴിഞ്ഞ രോഗികള്‍ ഇവിടെ ചികിത്സയിലുണ്ട്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന.രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് ആശുപത്രിക്ക് പിന്‍ഭാഗത്തുള്ള കാന്റീനില്‍ തീപിടിത്തമുണ്ടായത്. തീ പടര്‍ന്നില്ലെങ്കിലും പുക ആശുപത്രിയുടെ രണ്ടും മൂന്നും നിലകളിലേക്ക് പടരുകയായിരുന്നു. ഇതോടെയാണ് അത്യാഹിത വിഭാഗത്തിലെ രോഗികളെ ഒഴിപ്പിച്ചത്. ആംബുലന്‍സ് എത്തിച്ച് ഇവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റുകയാണ്. ഗുരുതര അസുഖമുളള രോഗികളെയാണ് ഒഴിപ്പിക്കുന്നത്. ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായാണ് വിവരം. സ്ഥലം എം എല്‍ എയും മന്ത്രിയുമായ ആന്റണി രാജു ആശുപത്രി സന്ദര്‍ശിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചാലെ തീപിടിത്തം എങ്ങനെയുണ്ടായെന്ന് വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു

Sharjah city AG