മുംബൈയിൽ പരേലിലെ ഫ്ലാറ്റിൽ തീപിടിത്തം; ഒരു മരണം
മുംബൈ: മുംബൈ പരേലിലെ ഫ്ലാറ്റിൽ തീപിടിത്തം. ബഹുനില കെട്ടിടത്തിന്റെ പത്തൊൻപതാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു. പന്ത്രണ്ടോളം ഫയർ എൻജിനുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. അരുൺ തിവാരി എന്ന വ്യക്തിയാണ് അപകടത്തിൽ മരിച്ചത്. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴക്കും മരണം സംഭവിച്ചിരുന്നു എന്നാണ് അറിയുന്നത്.
