Ultimate magazine theme for WordPress.

മുംബൈയില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം ; 10 പേര്‍ മരിച്ചു

മുംബൈ : മുംബൈയിലെ കോവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ പത്തുപേര്‍ മരിച്ചു. മുംബൈ ഭാണ്ഡുപിലെ സണ്‍റൈസ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയാണ് തീപിടുത്തം ഉണ്ടായത്. ഡ്രീംസ് മാളിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ എഴുപതിലധികം കോവിഡ് രോഗികള്‍ അപകടസമയത്ത് ചികിത്സയിലുണ്ടായിരുന്നു.

രാത്രി 12.30 ഓടെയായിരുന്നു തീപിടുത്തമുണ്ടായത്. രോഗികളെ ഉടന്‍ തന്നെ പുറത്തെത്തിച്ചതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി. രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി മുംബൈ മേയര്‍ അറിയിച്ചു.

കോവിഡ് രോഗികളില്‍ 30 പേരെ മുലുന്ദ് ജംബോ സെന്ററിലേക്കും മൂന്ന് രോഗികളെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്കും മറ്റുള്ളവരെ വിവിധ ആശുപത്രികളിലേക്കും മാറ്റിയതായി അധികൃതര്‍ പറഞ്ഞു. മാളില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി ആദ്യമായാണ് കാണുന്നതെന്നും ഗുരുതരമായ സാഹചര്യമാണെന്നും മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ പ്രതികരിച്ചിരുന്നു. തീപിടുത്തം ഉണ്ടാകാനുള്ള കാരണത്തെ കുറച്ച്‌ അന്വേഷിക്കുമെന്നും മേയര്‍ വ്യക്തമാക്കി

Sharjah city AG
Leave A Reply

Your email address will not be published.