Ultimate magazine theme for WordPress.

നാഷണല്‍ പ്രെയര്‍ മൂവ്മെന്‍റിന്‍റെ അമ്പത് ദിനപ്രാര്‍ത്ഥന

പന്തളം: നാഷണല്‍ പ്രെയര്‍ മൂവ്മെന്‍റിന്‍റെ അമ്പത് ദിനപ്രാര്‍ത്ഥന പന്തളം നാഷണല്‍ അപ്പോസ്തോലിക് ചര്‍ച്ചില്‍ ശനിയാഴ്ച രാവിലെ ഒമ്പതിന് തുടക്കം കുറിക്കും. രാത്രി ഒമ്പത് വരെ തുടരുന്ന പന്ത്രണ്ട് മണിക്കൂര്‍ പ്രാര്‍ത്ഥനയുടെ സമര്‍പ്പണ ശുശ്രൂഷ ചര്‍ച്ച് ഓഫ് ഗോഡ് മുന്‍ അസിസ്ന്‍റന്‍റ് ഓവര്‍സീയര്‍ പാസ്റ്റര്‍ പി.ജി. മാത്യൂസ് നിര്‍വ്വഹിക്കും. പ്രയർ മൂവ്മെന്റ് നാഷണല്‍ ചെയര്‍മാന്‍ ഡോ. കെ.വി. പോള്‍ പകല്‍ യോഗത്തില്‍ ശുശ്രൂഷിക്കും. വൈകിട്ട് ആറിന് ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ മാത്യു കെ. വര്‍ഗീസ് (Police Mathai)) പ്രസംഗിക്കും.

അമ്പത് ദിനപ്രാര്‍ത്ഥന കേരളത്തിലെ ഓരോ ജില്ലയിലും ഏഴ് ദിവസം വീതം പകലും വൈകിട്ടുമായി നടക്കുന്നതാണ്. ജനറല്‍ കോ – ഓര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഷാജി കുര്യന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഹോസ്റ്റ് കമ്മറ്റിയുടെ ചെര്‍മാൻ പാസ്റ്റര്‍ തോമസ് വര്‍ഗീസാണ്. പാസ്റ്റര്‍ ജിജോ ഏബ്രഹാം ജനറല്‍ കണ്‍വീനറായും ബ്രദര്‍ ബിനു ബേബി സെക്രട്ടറിയായും പാസ്റ്റര്‍ സാം കെ.കെ പബ്ലിസിറ്റി കണ്‍വീനറായും പാസ്റ്റര്‍ ജി. ജോയിക്കുട്ടി, പാസ്റ്റര്‍ ബിനു അലക്സ് പ്രെയര്‍ കണ്‍വീനറായും ബ്രദര്‍ എന്‍.എം. തരകന്‍ ട്രഷറാറായും സിസ്റ്റര്‍ ബെസ്സി ജോയിക്കുട്ടി, ജെസി ബിനു, പ്രീതി ബിനു തുടങ്ങിയവര്‍ വിമന്‍സ് കണ്‍വീനേഴ്സായും പ്രവര്‍ത്തിക്കുന്നു. ഇവരെ കൂടാതെ വിവിധ സഭാ ലീഡേഴ്സ്, പ്രെയര്‍ കോ-ഓര്‍ഡിനേറ്റേഴ്സ് തുടങ്ങിയവര്‍ പ്രാര്‍ത്ഥനാ സെക്ഷനുകള്‍ നേതൃത്വം നൽകും.

Sharjah city AG

Comments are closed.