വത്തിക്കാൻ : ലോകത്ത് കത്തോലിക്കാവിശ്വാസികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായെന്ന് ഫീദെസ്. ഒക്ടോബർ 20 ന് തൊണ്ണൂറ്റിയെട്ടാമത് ആഗോളമിഷനറി ദിനം ആഘോഷിക്കാനിരിക്കെയാണ് സഭ ഈ കണക്കുകൾ പുറത്തുവിട്ടത്.
ഒക്ടോബർ 17 ന് പുറത്തുവിട്ട റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1998 മുതൽ 2022 വരെയുള്ള ഔദ്യോഗിക കണക്കുകൾപ്രകാരം, ലോകത്ത് കത്തോലിക്കാവിശ്വാസികളുടെ എണ്ണം നൂറ്റിയൊന്ന് കോടിയിൽനിന്ന് നൂറ്റിമുപ്പത്തിയെട്ട് കോടിയിലേക്ക് ഉയർന്നു. യൂറോപ്പിൽ മാത്രമാണ് കത്തോലിക്കരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുള്ളത്. നാലുലക്ഷത്തിനാലായിരത്തിൽ നിന്ന് നാലുലക്ഷത്തിഏഴായിരത്തിലേക്ക് പുരോഹിതരുടെ എണ്ണം ഇതേ കാലയളവിൽ ഉയർന്നിട്ടുണ്ട്.
