Ultimate magazine theme for WordPress.

ഗാസയിലെ കുട്ടികളുടെ ഭാവി ഇരുട്ടിലേക്ക് നീങ്ങുന്നുവെന്ന് ഫീദെസ്

ഇസ്രായേൽ : പലസ്തീൻ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന ഗാസയിലെ കുട്ടികൾക്ക് വർഷാവസാന പൊതുപരീക്ഷകളിൽ പങ്കെടുക്കുവാൻ സാധിക്കാത്തതുകൊണ്ട്, അവരുടെ ഭാവി ഇരുട്ടിലേക്ക് നീങ്ങുന്നുവെന്ന് സ്വതന്ത്ര വാർത്താ ഏജൻസിയായ ഫീദെസ് റിപ്പോർട്ട് ചെയ്തു.

ഏകദേശം 39, 000 കുട്ടികളായിരുന്നു ഇത്തവണ ഹൈസ്‌കൂൾ പൊതുപരീക്ഷ എഴുതേണ്ടിയിരുന്നത്. ജീവിതത്തിന്റെ ഭാവിയെ നിർണ്ണയിക്കുന്നതിനും, രൂപീകരിക്കുന്നതിനും ഏറെ പ്രാധാന്യമുള്ള ഈ പൊതുപരീക്ഷയിൽ കുട്ടികൾക്ക് പങ്കെടുക്കുവാൻ സാധിക്കാതെ പോയത് കുട്ടികളുടെ അവകാശങ്ങളുടെ നിഷേധമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Sharjah city AG

Comments are closed.