കോട്ടയം: ദൈവസഭ കേരള റീജിയൻ ഓർഡയിൻ ബിഷപ്പായി പാസ്റ്റർ സാബു ജോൺസൺ (ജെബു) ഉയർത്തപ്പെട്ടു. റീജിയൻ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫിന്റെ സാന്നിധ്യത്തിൽ സൗത്തേഷ്യൻ സുപ്രണ്ടന്റ് റവ. സി. സി. തോമസ് ഓർഡിനേഷൻ സർട്ടിഫിക്കറ്റ് നൽകി ആശീർവദിച്ചു.
ഫെബ്രുവരി 25-ന് കോട്ടയം പള്ളം സി.എസ്.ഐ സെന്റ് തോമസ് പാരീഷ് ഹാളിൽ നടന്ന ശുശ്രൂഷയിലാണ് അധികാരപ്പെടുത്തിയത്. 2013 മുതൽ ദൈവസഭ ശുശ്രൂഷകനായ ജെബു, നെല്ലാട്, തിരുവൻവണ്ടൂർ, മുട്ടമ്പലം ഉൾപ്പെടെ വിവിധ സഭകളിൽ സേവനം അനുഷ്ഠിച്ചു. മല്ലപ്പള്ളി സിയോൻ ബൈബിൾ കോളേജിൽ നിന്ന് B.Th പൂർത്തിയാക്കി ഫെയ്ത്ത് ബൈബിൾ തിയോളജിക്കൽ സെമിനാരിയിൽ ഗ്രാജുവേറ്റ് ചെയ്തു.
കോവിഡ് കാലത്ത് സാമൂഹ്യസേവന രംഗത്ത് സജീവമായിരുന്നു. നിലവിൽ കുട്ടനാട് സെന്ററിലെ ചാത്തൻങ്കേരി സഭയുടെ പാസ്റ്ററാണ്.

Comments are closed.