ടെന്നസി: ബാസ്കറ്റ്ബോൾ മൈതാനത്ത് എൻസിങ്ക് പാട്ടിനൊപ്പം ചുവടുവെച്ച വൈദികൻ ഇന്റർനെറ്റിലെ പുതിയ താരം. ടെന്നസിയിലെ ജെപിഐഐ സ്കൂൾ ചാപ്ലിൻ ഫാദർ നോൺസോ ഒഹാനകയാണ് കാണികളെ അമ്പരപ്പിച്ച പ്രകടനം കാഴ്ചവെച്ചത്.
ഹാഫ് ടൈമിനിടെ കളിക്കളത്തിലിറങ്ങിയ അദ്ദേഹം അത്യന്തം വഴക്കത്തോടെ നടത്തിയ നൃത്തം സോഷ്യൽ മീഡിയ ഏറ്റെടുത്തു. മുൻ പ്രൊഫഷണൽ ഡാൻസർമാരുൾപ്പെടെയുള്ളവർ അദ്ദേഹത്തെ പ്രശംസിച്ചു. വൈദികർ എപ്പോഴും ഗൗരവക്കാരാണെന്ന ധാരണ തിരുത്തിയ ഫാദർ ഒഹാനകയെ ഫൺ ഫാദർ എന്നാണ് ആരാധകർ വിളിക്കുന്നത്.

Comments are closed.