ഉപവാസ പ്രാർത്ഥനക്കും ബൈബിൾ കൺവെൻഷനും ഇന്ന് തുടക്കം
കോഴിക്കോട് : കോഴിക്കോട് അസംബ്ലീസ് ഓഫ് ഗോഡ് ട്രിനിറ്റി വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 31 ദിവസത്തെ ഉപവാസ പ്രാർത്ഥനക്കും ബൈബിൾ കൺവെൻഷനും ഇന്ന് തുടക്കം. ഇന്ന് മുതൽ 31 വരെ എല്ലാ ദിവസവും രാവിലെ 10:00 മുതൽ 1:00 വരെയും, വൈകുന്നേരം 6:00 മുതൽ 8:30 വരെയും
അസ്സംബ്ലീസ് ഓഫ് ഗോഡ് ചർച്ച്, സി. എച്ച് ഫ്ലൈ ഓവറിന് സമീപം നടത്തപ്പെടും.
റവ. ഡോ. വി. ടി അബ്രഹാം ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതായിരിക്കും. പ്രാരംഭ ദിവസമായ ഇന്ന് അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് റവ. മത്തായി പുന്നൂസ് ദൈവവചനം ശുശ്രൂഷിക്കും.
