Ultimate magazine theme for WordPress.

ഉപവാസ പ്രാർത്ഥന

എടത്വ : അസ്സെംബ്ലിസ് ഓഫ് ഗോഡ് തിരുവല്ല സെക്ഷനിലുള്ള എ . ജി . ചർച്ച് എടത്വ, ഫെബ്രുവരി 24 ശനി രാവിലെ 10
മുതൽ 1 മണിവരെ ഉപവാസ പ്രാർത്ഥന സംഘടിപ്പിക്കുന്നു. യോഗത്തിൽ പാസ്റ്റർ തമ്പി ഏബ്രഹാം അധ്യക്ഷത വഹിക്കും. “പ്രാർത്ഥനയാണ് സകല വിജയത്തിന്റെയും അടിസ്ഥാനം” എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ റെജി ശൂരനാട് വചന ശുശ്രുഷ നടത്തും . സെക്ഷൻ കമ്മറ്റി അംഗങ്ങളായ പാസ്റ്റർ . കെ എസ് . സാമുവൽ,
പാ : നെൽസൺ സാമുവൽ , പാ : ജോൺ അബ്രഹാം , ബ്രദർ. ബിജി ജോസഫ് , ബ്ര. ഐപ്പ് വിഴലിൽ, ബ്ര.ലാലു സാമുവൽ എന്നിവർ പങ്കെടുക്കും . എ .ജി . സെക്ഷൻ ഗായക സംഘം അവതരിപ്പിക്കുന്ന ഗാന ശുശ്രുഷയും നടത്തപ്പെടുന്നതാണ് .

Sharjah city AG