കര്‍ഷകര്‍ക്ക് നിര്‍ദേശങ്ങള്‍ എഴുതി നല്‍കി സര്‍ക്കാര്‍; താങ്ങുവില നിലനിര്‍ത്തും
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക ബില്ലിനെതിരെ രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അഞ്ച് ഇന നിര്‍ദേശങ്ങള്‍ എഴുതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകപ്രതിനധികളുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. താങ്ങുവില നിലനിര്‍ത്തുമെന്ന ഉറപ്പുള്‍പ്പടെ മുന്‍പ് കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച ചെയ്‌ത അഞ്ചിന നിര്‍ദേശങ്ങളാണ് രേഖാ മൂലം കര്‍ഷകരെ അറിയിച്ചത്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ നിര്‍ദേശങ്ങള്‍ പരിഗണിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. നിര്‍ദേശങ്ങള്‍ സംബന്ധിച്ച് വിവങ കര്‍ഷക സംഘടനകളുമായി ഇന്ന് നിര്‍ണായക ചര്‍ച്ച നടത്തും.
