Ultimate magazine theme for WordPress.

പ്രശസ്ത ക്രിസ്ത്യൻ ഗായകൻ ക്ലിഫ് റിച്ചാർഡിന് പ്രോസ്റ്റേറ്റ് കാൻസർ

ലണ്ടൻ: പ്രശസ്ത ക്രിസ്ത്യൻ ഗായകൻ സർ ക്ലിഫ് റിച്ചാർഡിന് (85) പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു. ഈ വർഷം വിദേശ പര്യടനത്തിന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് നടത്തിയ പതിവ് ആരോഗ്യ പരിശോധനയ്ക്കിടെയാണ് രോഗം കണ്ടെത്തിയത്.

‘ഗുഡ് മോർണിംഗ് ബ്രിട്ടൻ എന്ന പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഓസ്‌ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും ഒരു ടൂറിന് പോകാൻ ഒരുങ്ങുകയായിരുന്നു ഞാൻ. ഇൻഷുറൻസ് ആവശ്യങ്ങൾക്കായുള്ള മെഡിക്കൽ പരിശോധനയിലാണ് ഡോക്ടർമാർക്ക് പ്രോസ്റ്റേറ്റിൽ കാൻസർ കണ്ടെത്താൻ കഴിഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു. കാൻസർ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തിയത് തനിക്ക് ലഭിച്ച ഭാഗ്യമാണെന്ന് സർ ക്ലിഫ് റിച്ചാർഡ് വ്യക്തമാക്കി.

Sharjah city AG

Comments are closed.