കൊട്ടറ:ആലുംമൂട്ടിൽ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിലുള്ള കുടുംബ സംഗമവും ലഹരി വിരുദ്ധ ബോധവൽക്കരണവും കുടുംബയോഗം കോൺഫ്രൻസ് ഹാളിൽ നടന്നു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ കേന്ദ്ര ജനറൽ സെക്രട്ടറി എ.കെ. സന്തോഷ് ബേബി ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ സെമിനാറിൻ്റെ ഉദ്ഘാടനം പൂയപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ എസ്.ടി. ബൈജു നിർവഹിച്ചു. പ്രസിഡൻ്റ് ബി. ജേക്കബ് അധ്യക്ഷത വഹിച്ചു. വാർഷിക കർമ്മപദ്ധതി പ്രകാശനം പ്രൊഫ. ജി.ജേക്കബും ചാരിറ്റി വിതരണം കെ.ഒ. രാജുക്കുട്ടിയും നിർവഹിച്ചു. സെക്രട്ടറി പിജെ റോയി,ജോൺ തോമസ്, അഡ്വ. ഡോ. പി.ജി തോമസ്, കെ.രാജു, വത്സമ്മ തോമസ്, കെ ജോർജ്.,ബീന ബാബു, വൈ. ജോൺസൺ, പി.സി. ജെയിംസ്, ഷിജു അലക്സ്, ജി.ജേക്കബ്, ശോശാമ്മ ജോർജ് എന്നിവർ പ്രസംഗിച്ചു.
