Ultimate magazine theme for WordPress.

ഫാമിലി കോൺഫറൻസ് കോർക്ക് ഐർലെന്റിൽ

കോർക്ക് : എബനേസർ വർഷിപ്പ് സെന്റെർ കോർക്ക് ഐർലെന്റിന്റെ ആഭിമുഖ്യത്തിൽ മെയ് 17 ന് ഫാമിലി കോൺഫറൻസ് നടക്കും. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ സംഘടിപ്പിച്ചിരിക്കുന്ന കോൺഫറൻസിൽ മുഖ്യപ്രഭാഷകരായി ഡോ. ജസി ജെയ്സൺ, ഡോ. വി ജെ ശമുവേൽകുട്ടി എന്നിവർ ക്ലാസുകളും പ്രഭാഷണങ്ങളും നടത്തും.

പുതിയ തലമുറയെയും മാതാപിതാക്കളെയും സമഭാവനയോടെ ബന്ധിപ്പിച്ച് ആശയവിനിമയത്തിന്റെ അഭാവങ്ങൾ പരിഹരിച്ച് ആത്മീയവും സൗഹൃദപരവുമായുള്ള സമീപനത്തിൽ സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കാൻ അപ്പോസ്തലന്മാർ പകർന്നു തന്ന ക്രൈസ്തവ മാനവികതയും സാംസ്കാരിക പൈതൃകവും അടുത്ത തലമുറയ്ക്ക് കൈമാറി അവരെ ദൈവിക ലക്ഷ്യത്തിൽ എത്തിക്കുവാനും ദൈവത്തോടൊപ്പം ഉള്ള യാത്രയുടെ അനിവാര്യതയെ കുറിച്ചും ഈ കോൺഫറൻസിൽ ചർച്ചകൾ നടക്കും. ഫാമിലികൾ, ടീനേജേഴ്സ്, ബാച്ചിലേഴ്സ്, 13 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർക്ക് പ്രത്യേകം പ്രത്യേകം സെക്ഷനുകൾ ഉണ്ടായിരിക്കും. ട്രാൻസ് ഫോമേഴ്സ് ടീമും കോൺഫറൻസിൽ പങ്കാളിത്തം വഹിക്കും. ഭക്ഷണം,യാത്ര സൗകര്യങ്ങൾ എന്നിവ ക്രമീകരിച്ചിരിക്കുന്ന ഈ കോൺഫറൻസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷന് വേണ്ടി ബന്ധപ്പെടാവുന്നതാണ്. പാ. കെ പി ബിജുമോൻ, പാ. എം എം തോമസ് എന്നിവർ നേതൃത്വം നൽകും.

Sharjah city AG