Ultimate magazine theme for WordPress.

*യു-വിസയ്ക്കായി വ്യാജ കവർച്ച: 11 ഇന്ത്യക്കാർ അമേരിക്കയിൽ അറസ്റ്റിൽ*

*

 

 

യുഎസ് : അമേരിക്കയിൽ കുടിയേറ്റ ആനുകൂല്യങ്ങൾ ലക്ഷ്യമിട്ട് വ്യാജമായി സായുധ കവർച്ചകൾ ആസൂത്രണം ചെയ്ത 11 ഇന്ത്യൻ പൗരന്മാരെ ബോസ്റ്റണിൽ അറസ്റ്റ് ചെയ്തു. വിസ തട്ടിപ്പിനായി ഇവർ നടത്തിയ ഗൂഢാലോചന ഫെഡറൽ അന്വേഷണ ഏജൻസികൾ കണ്ടെത്തി. അമേരിക്കൻ കുടിയേറ്റ നിയമത്തിലെ ‘യു-വിസ’ ദുരുപയോഗം ചെയ്യാനായിരുന്നു ഇവരുടെ നീക്കം.ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്കും പോലീസിനെ സഹായിക്കുന്നവർക്കും നൽകുന്നതാണ് ഈ പ്രത്യേക വിസ. തങ്ങൾ കവർച്ചയ്ക്ക് ഇരകളായെന്ന് വരുത്തിത്തീർക്കാൻ വിവിധ മദ്യശാലകളിലും റെസ്റ്റോറന്റുകളിലും ഇവർ ആറ് തവണ വ്യാജ കവർച്ചകൾ സംഘടിപ്പിച്ചു. ഇത്തരത്തിൽ ഇരകളായി ചമഞ്ഞ് നിയമപരമായ ആനുകൂല്യങ്ങൾ നേടിയെടുക്കാനായിരുന്നു പദ്ധതി. അറസ്റ്റിലായ എല്ലാവരെയും കോടതിയിൽ ഹാജരാക്കി. വഞ്ചനയും വിസ തട്ടിപ്പും ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

Sharjah city AG

Comments are closed.