ലോസ് ഏഞ്ചൽസ്: ഹോളിവുഡ് താരം ജെൻ ലില്ലി തന്റെ പുതിയ പുസ്തകത്തിലൂടെ ക്രൈസ്തവ വിശ്വാസികൾക്ക് ആത്മീയ ഉണർവിന്റെ സന്ദേശം നൽകുന്നു. വെറുമൊരു മതാചാരമായി വിശ്വാസത്തെ കാണാതെ യേശുവുമായി വ്യക്തിപരമായ സ്നേഹബന്ധം പുലർത്തുന്നതിലൂടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.
ഇൻ ടു ദ സൂപ്പർനാച്ചുറൽ എന്ന പോഡ്‌കാസ്റ്റിലൂടെയും അവർ തന്റെ വിശ്വാസാനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്. മടിച്ചുനിൽക്കാതെ ലോകത്തിന് മുന്നിൽ ധീരമായി ക്രിസ്തുവിനെ പ്രഘോഷിക്കാനാണ് ജെൻ ലില്ലി ആഹ്വാനം ചെയ്യുന്നത്. കൊയ്ത്തിന് സമയമായിരിക്കുന്നു എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് സുവിശേഷം പങ്കുവെക്കാനും ക്രിസ്തുവിന്റെ ശിഷ്യരെ ഉളവാക്കാനും പള്ളിക്കുള്ളിൽ മാത്രമല്ല കടകളിലോ പൊതുസ്ഥലത്തോ വെച്ച് ആരെയെങ്കിലും കാണുമ്പോൾ അവർക്കുവേണ്ടി പ്രാർത്ഥിക്കാനും സ്നേഹം പങ്കുവെക്കാനും നാം ധൈര്യം കാണിക്കണം എന്ന് ലില്ലി പറഞ്ഞു.

Comments are closed.