ഇടുക്കി: ഫെയ്ത്ത് ഗോസ്പൽ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹൈറേഞ്ചിന്റെ സുവിശേഷ സംഗമമായ 25-ാത് മുനിയറ ബൈബിൾ കൺവൻഷൻ 2026 ഫെബ്രുവരി ,19,20,21 22 (വ്യാഴം, വെള്ളി ശനി, ഞായർ) തിയതികളിൽ വൈകിട്ട് 5.30 മുതൽ 9.30 വരെ മുനിയറ അങ്കണവാടിയ്ക്ക് സമീപം വച്ച് നടത്തപ്പെടുന്നു. മുനിയറയിലും സമീപ പ്രദേശങ്ങളിലുമുള്ള സഭകളുടെയും ദൈവദാസൻമാരുടെയും ദൈവമക്കളുടെയും ആത്മീയ കൂട്ടായ്മയാണ് ഫെയ്ത്ത് ഗോസ്പൽ മിഷൻ. 19 -ാo തിയതി പാസ്റ്റർ ജെയ്മോൻ സി.ജെ യുടെ (പ്രസിഡന്റ് FGM) അദ്ധ്യക്ഷതയിൽ ഇവാ. സണ്ണി ജോസഫ് രാജസ്ഥാൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സജോ തോണിക്കുഴിയിൽ , എബി എബ്രഹാം പത്താനപുരം, ഷെമീർ കൊല്ലം,റെജി മാത്യു എന്നീവർ പ്രസംഗിക്കും. കാനാൻ ബീറ്റ്സ് കോട്ടയം ഗാനശുശൂഷയ്ക്ക് നേതൃത്വം നൽകുന്നതാണ്. അഥിതി ഗായകകനായി പോൾസൺ കണ്ണൂർ എത്തിച്ചേരുന്നു. വെള്ളിയാഴ്ച രാവിലെ 10 മുതൽ സിൽവർ ജൂബിലി സമ്മേളനം സന്ദേശം : പാസ്റ്റർ സി.സി ജോർജ്ജ്. ശനിയാഴ്ച രാവിലെ 10 മുതൽ ഫാമിലി കോൺഫറൻസ് സന്ദേശം: പ്രെഫ: H ഫ്രാൻസീസ്. പാസ്റ്റർ ബെന്നി മത്തായി (സെക്രട്ടറി ) പാസ്റ്റർ റ്റിജി സി.സി (ഖജാൻജി) ബ്രദർ ജോർജ് ഇ.സി (വൈസ് – പ്രസിഡന്റ്) ബ്രദർ അനീഷ് എൻ.എ (ജോ.സെക്രട്ടറി) കമ്മിറ്റി അംഗങ്ങൾ ബ്രദർ സണ്ണി റ്റി.ഒ, ബ്രദർ ജോൺ സി.സി, ബ്രദർ പത്രോസ്, ബ്രദർ ഷിജു കുര്യൻ എന്നീവർ നേതൃത്വം നൽകും
വാർത്ത: പാസ്റ്റർ സന്തോഷ് ഇടക്കര

Comments are closed.