Ultimate magazine theme for WordPress.

ഫെയിത്ത് ബൈബിൾ കോളേജ് ബിരുദദാന ശുശ്രൂഷ നടന്നു

 

ഡൽഹി: ഫരിദാബാദ് ഫെയിത്ത് ബൈബിൾ കോളേജ് 2023-24 വർഷത്തെ ബിരുദദാന ശുശ്രൂഷ ഡൽഹി സാകേത് ALTC ക്യാമ്പ് സെന്ററിൽ നടന്നു. ‘ലക്ഷ്യത്തിലേക്കു ഓടുക’ എന്നതായിരുന്നു ചിന്താവിഷയം. അഡ്മിനിസ്‌ട്രെറ്റർ പാസ്റ്റർ എബ്രഹാം ദാനിയേൽ അധ്യക്ഷത വഹിച്ചു. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നോർത്ത് അമേരിക്കൻ പ്രസിഡന്റ്‌ റവ. ഡോ. ടിങ്കു തോംസൺ, FTS മാനേജർ റവ. സാം ജി കോശി തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികൾക്കുള്ള ബിരുദം റവ. സാം ജി കോശി നൽകി. ഡീൻ പാസ്റ്റർ അലക്സാണ്ടർ സാമൂവേൽ അവാർഡുകൾ പ്രഖ്യാപിച്ചു. പാസ്റ്റർ ജെ പി വെണ്ണിക്കുളം വേദഭാഗവായന നടത്തി. പാസ്റ്റർ അനിയൻ സാമൂവേൽ, പാസ്റ്റർ ഷാജി ജോർജ്, ബ്രദർ ജോയ്, പാസ്റ്റർ ബാബു വർഗീസ്, പാസ്റ്റർ ബാബു സാമൂവേൽ, പാസ്റ്റർ എം ഡി സാമൂവേൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ ജോൺ മാത്യു സ്വാഗതവും പാസ്റ്റർ ജോൺ വി അലക്സ്‌ കൃതജ്ഞതയും അറിയിച്ചു. പാസ്റ്റർ പ്രഫുൽ & ടീം ഗാനങ്ങൾ ആലപിച്ചു.

Sharjah city AG