ദുബായ് : യുഎഇയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര ഇടപാടുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. സ്വതന്ത്ര്യ വ്യാപാര കരാര്‍ ഒപ്പുവച്ചതും പ്രാദേശിക കറന്‍സികളില്‍ വ്യാപാരം നടത്താന്‍ തീരുമാനിച്ചതും ഇന്ത്യയ്ക്കും യുഎഇക്കും നേട്ടമാണ്. മാത്രമല്ല, ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇന്ത്യയുടെ പുതിയ തീരുമാനം.
മാസങ്ങളായി നിര്‍ത്തിവച്ച സവാള കയറ്റുമതി ഇന്ത്യ പുനരാരംഭിക്കാന്‍ തീരുമാനിച്ചു. യുഎഇ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുക. ഇതുസംബന്ധിച്ച് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ യുഎഇക്ക് സന്തോഷം നല്‍കുന്നതാണ്. മാത്രമല്ല, യുഎഇയിലെ സവാള വിലയില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം.
