ഉത്തരേന്ത്യയിൽ അതിശൈത്യം ശക്തമായി തുടരുന്നു
ഡൽഹി : ഉത്തരേന്ത്യയിൽ അതിശൈത്യം ശക്തമായി തുടരുന്നു. കുറഞ്ഞ താപനില നാല് ഡിഗ്രിക്കും എട്ട് ഡിഗ്രിക്കും ഇടയിൽ. കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു. പലയിടങ്ങളിലും കാഴ്ചയുടെ ദൂരപരിധി 25 മീറ്റർ മാത്രമാണ്. പഞ്ചാബിലെ ഭട്ടിണ്ടയിൽ പുകമഞ്ഞ് രൂക്ഷമാണ്. ഇന്നു മുതൽ പുക മഞ്ഞ് കടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത അഞ്ചു ദിവസത്തേക്ക് ശൈത്യ തരംഗം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
