ഷാർജ: ക്രിസ്ത്യൻ ലൈവിലൂടെ ലോകമെങ്ങും നടക്കുന്ന സുവിശേഷ പ്രവർത്തനങ്ങൾ അനേകരുടെ ജീവതത്തിൽ ആശ്വാസവും അനുഗ്രഹവുമാണെന്ന് ഐപിസി യുഎഇ റിജിയൺ പ്രസിഡണ്ട് റവ. ഡോ. വിൽസൺ ജോസഫ് പ്രസ്താവിച്ചു.
ക്രിസ്ത്യൻ ലൈവിന്റെ മിഡിൽ ഈസ്റ്റ് ലോഞ്ചിംഗിനോട് അനുബന്ധിച്ച് നടത്തിയ ഭക്തസ്മരണ മ്യൂസിക്കൽ നൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചർച്ച് ഓഫ് ഗോഡ് യു എ ഇ നാഷണൽ ഓവർസിയർ റവ. ഡോ. കെ ഒ മാത്യു സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. ബ്രദർ ബ്ലസിൻ ജോൺ മലയിൽ ക്രിസ്ത്യൻ ലൈവ് മിഡിയ പ്രവർത്തനങ്ങളെ കുറിച്ച് വിശദികരിച്ചു. മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ ബ്രദർ സന്തോഷ് അറക്കൽ ഈപ്പൻ
മാനേജിംഗ് കമ്മിറ്റിയംഗം പാസ്റ്റർ ഷിബു മുണ്ടപ്ളാക്കൽ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.
ബ്രദർ ബിനോയി കുര്യൻ നേതൃത്വം നൽകിയ ഭക്തസ്മരണ സംഗീത നിശയിൽ ഭക്തവത്സലന്റെ മക്കളായ കൂടാതെ ബ്രദർ ലാലു പാമ്പാടി, ഇവാ. കെ പി രാജൻ, ബ്രദർ റ്റിബിൻ , സിസ്റ്റർ ഷൈനി പ്രമോദ്, ഷാരോൻ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ഹരികുമാർ പന്തളം , ജോയൽ , റെനോയി കുര്യൻ, ജിനു ജോയി തുടങ്ങിയവർ ഓർക്കസ്ട്രയിൽ പങ്കാളികളായി.
ഷാർജക്ക് പുറമെ കൂടാതെ ജൂലൈ 6 ന് ഫുജൈറയിലും 7 ന് ഉം അൽ ക്വയിനിലും 8 ന് ദുബൈയിലും 15 ന് അജ്മാനിലുമാണ് ഭക്തസ്മരണ സംഗീത സന്ധ്യകൾ സംഘടിപ്പിച്ചിട്ടുള്ളത്. യുഎഇയിലെ വിവിധ എമിറേറ്റ്സുകളിൽ ക്രിസ്ത്യൻ ലൈവിന് ഇപ്പോൾ കമ്മിറ്റികളുണ്ട്. ഈ കമ്മിറ്റികളുടെ നേത്യത്വത്തിൽ പ്രവർത്തനങ്ങൾ ശക്തീകരിക്കുവാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. ആധുനിക സാങ്കതിക വിദ്യകളുടെ മികവോടെ യുവജനങ്ങൾക്കിടയിലേക്ക് വിവിധ പരിപാടികളിലൂടെ ഇറങ്ങി ചെല്ലുകയാണ് പ്രാഥമിക ല
