Ultimate magazine theme for WordPress.

എക്സൽ വി ബി എസ് മാസ്റ്റേഴ്സ് ട്രയിനിംഗ്

 

കോട്ടയം : എക്സൽ വി.ബി.എസ് മാസ്റ്റേഴ്സ് ട്രയിനിംഗ് മാർച്ച് 9 ന് കൊത്തന്നൂർ റൺ ഫെലോഷിപ്പ് ചർച്ച് ഹാളിൽ നടത്തുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. കുട്ടികൾക്കിടയിലെ പ്രവർത്തനങ്ങൾക്ക് തൽപ്പരരായ സഹോദരി സഹോദരൻമാർക്ക് മാസ്റ്റേഴ്സ് ട്രയിനിംഗിൽ പങ്കെടുക്കാം.എ ഐ ജെൻ എന്നതാണ് ഈ വർഷത്തെ തീം. കർണ്ണാടകയിലെ വി.ബി.എസ് പ്രവർത്തനങ്ങൾക്ക് ദീർഘ വർഷങ്ങളായി മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന പാസ്റ്റർ ഐസക് തര്യൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സമ്മേളനം കർണ്ണാടക യുണെറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് പ്രസിഡൻ്റ് പാസ്റ്റർ റ്റി.ഡി തോമസ് ഉദ്ഘാടനം ചെയ്യും. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ പാസ്റ്റർ അനിൽ ഇലന്തൂർ ട്രയിനിംഗിന് നേതൃത്വം നൽകും.

Sharjah city AG