എക്സൽ വിബിഎസ് ഏപ്രിൽ 10 മുതൽ
സ്വരാജ് : ഐപിസി എബനേസർ സ്വരാജ് സഭയുടെ നേതൃത്വത്തിൽ എക്സൽ വിബിഎസ് ഏപ്രിൽ 10 മുതൽ 14 വരെ എല്ലാ ദിവസവും രാവിലെ 8 :30 മുതൽ 12 :30 വരെ സ്വരാജ് ഐപിസി എബനേസർ സഭയിൽ വച്ച് നടക്കും. ഐപിസി ഉപ്പുതറ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ.വി വർക്കി വിബിഎസ് ഉദ്ഘാടനം ചെയ്യും. കുട്ടികൾക്കായി സ്‌കിറ്റുകൾ,പാട്ടുകൾ,ആക്റ്റിവിറ്റുകൾ,ഗെയിമുകൾ,ആക്ഷൻ സോങ്ങുകൾ,പപ്പറ്റ് ഷോ,മാജിക്ക് ഷോ,റാലി,സ്നേഹവിരുന്ന്,ആകർഷകമായ സമ്മാനങ്ങൾ എന്നിവ വിബിഎസിന്റെ പ്രത്യേകതയായി ഉണ്ടായിരിക്കും. മൂന്ന് വയസ്സ് മുതലുള്ള എല്ലാ കുഞ്ഞുങ്ങൾക്കും വിബിഎസ്സിൽ പങ്കെടുക്കാം. സുവി.ബിൻസൺ കെ.ബാബു(സഭാ ശുശ്രുഷൂകൻ), സിജോ വർഗീസ്(ജനറൽ കൺവീനർ),ജിബിൻ ബെന്നി(ജോയിന്റ് കൺവീനർ),മെൽബിൻ അനിൽ(ജോയിന്റ് കൺവീനർ)എന്നിവർ വിബിഎസ് കമ്മറ്റി അംഗങ്ങളായി പ്രവർത്തിച്ചു വരുന്നു.
