മോസ്കോ : സിറിയയിൽ നടന്നത് തീവ്രവാദ പ്രവർത്തനമാണെന്ന് മുൻ സിറിയൻ പ്രസിഡൻ്റ് ബഷാർ അൽ അസദ്. സിറിയ വിടാൻ നേരത്തേ തീരുമാനിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിറിയൻ പ്രസിഡൻസിയുടെ ടെലഗ്രാം ചാനലിലൂടെ പ്രസിഡൻ്റ് ബഷാർ അൽ അസദ് എന്ന പേരിലാണ് പ്രസ്താവന നടത്തിയത്. വ്യോമതാവളത്തിലേക്കു പോയെന്നു സ്ഥിരീകരിച്ച അസദ്, റഷ്യയിലേക്ക് കടന്നത് വ്യോമതാവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്നാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. സ്വന്തം നേട്ടങ്ങൾക്കായി സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്നും അസദ് പറഞ്ഞു.
