ഏഴംകുളം : ഡോ. സാബു ഉമ്മൻ ശൂശ്രൂഷിക്കുന്ന ഡാളസ് ഐ.പി.സി ഷാലോം സഭയുടെ വിവാഹ സഹായം വിതരണം ചെയ്തു. ഏഴംകുളം എവരി വൺ ക്രൂസേഡ് ബൈബിൾ കോളജ് സെൻ്ററിൽ നടന്ന സമ്മേളനത്തിൽ പാസ്റ്റർ സതീശ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡാളസ് സഭാംഗം ജെയിൻ മാത്യു സ്വാഗതം പറഞ്ഞു. ഡോ. സാബു ഉമ്മൻ ആറ് ദമ്പതികൾക്കുള്ള വിവാഹ സഹായധനം വിതരണം ചെയ്തു. ഒന്നര ലക്ഷം രൂപാ വീതമാണ് ഓരോ കുടുംബത്തിനും നൽകിയത്. കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ധനസഹായം നൽകിയത്. ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് പ്രസിഡൻ്റ് പാസ്റ്റർ എൻ.സി.ജോസഫ് പ്രസംഗിച്ചു. പാസ്റ്റർ ജോസ് പറക്കോട് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
