കൊല്ലം: വിദേശരാജ്യങ്ങളിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ സുവിശേഷ പ്രവർത്തക പിടിയിൽ. കോതമംഗലത്തുള്ള റിക്രൂട്ടിംഗ് ഏജൻസിയുടെ പേരിൽ തട്ടിപ്പ് നടത്തിയ കോട്ടയം പാമ്പാടി സ്വദേശിനി ജോളി വർഗീസിനെയാണ് കൊല്ലത്ത് നിന്നും അഞ്ചൽ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ പാസ്റ്റർ തോമസ് രാജൻ ഇതേ കേസിൽ മുമ്പ് അറസ്റ്റിലായിരുന്നു. രണ്ടു പ്രതികൾ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. മണ്ണൂർ സ്വദേശികളായ മൂന്നുപേരുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിരവധി പേരാണ് തട്ടിപ്പിനിരയായത്.
