കൽപറ്റ: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമറ്റം എന്നിവിടങ്ങളിൽ ജില്ലാ ഭരണകൂടം നടത്തുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ സഭാ ജനങ്ങൾ സമാഹരിച്ച തുകയിൽ നിന്ന് ദുരന്ത ബാധിത പ്രദേശത്തെ കുട്ടികൾക്കുള്ള ധനസഹായവും, പഠനോപകരണങ്ങളും വയനാട് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഇവാൻജലിക്കൽ സഭാ നോർത്ത് കേരള ഡയോസിസ് ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ ജില്ലാ കളക്ടർ മേഘശ്രീ ഡി. ആർ ഐ.എ.എസി-ന് കൈമാറി.
സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദിക ട്രസ്റ്റി റവ. പി.ടി മാത്യു, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, സണ്ടേസ്കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. സജി എബ്രഹാം, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കാർത്തിക അന്ന തോമസ്, നിലമ്പൂർ സെൻറർ സെക്രട്ടറി എബി ഐസക്ക്, റവ. ജേക്കബ് തോമസ്, റവ. ജോൺസൻ മാത്യു എന്നിവർ പ്രസംഗിച്ചു. സഭയുടെ നിലമ്പൂർ, വയനാട് മേഖലയിൽ നിന്നുള്ള വൈദികരും, ഇടവക ചുമതലക്കാരും പങ്കെടുത്തു.
