Ultimate magazine theme for WordPress.

ദയാവധ നിയമം: സ്കോട്ട്‌ലൻഡിൽ ബിഷപ്പുമാരും രാഷ്ട്രീയക്കാരും തമ്മിൽ വാക്പോര്*

 

സ്കോട്ലൻഡ് : സ്കോട്ട്‌ലൻഡിൽ ദയാവധം നിയമവിധേയമാക്കാനുള്ള നീക്കത്തെ കത്തോലിക്കാ സഭ എതിർക്കുന്നതിനെതിരെ ലിബറൽ ഡെമോക്രാറ്റ് എം.എസ്.പി ലിയാം മക്ആർതർ രംഗത്തെത്തി. ബിഷപ്പുമാരുടെ കടുത്ത നിലപാട് സാധാരണ വിശ്വാസികളുടെ പൊതുവികാരത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദയാവധം നിയമമാക്കുന്നതിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടി സ്കോട്ട്ലൻഡിലെ ബിഷപ്പുമാർ പുറത്തിറക്കിയ സംയുക്ത കത്ത് കഴിഞ്ഞ വാരാന്ത്യത്തിൽ എല്ലാ പള്ളികളിലും വായിച്ചിരുന്നു. ഈ ബില്ലിനെതിരെ വോട്ട് ചെയ്യാൻ പ്രാദേശിക ജനപ്രതിനിധികളിൽ സമ്മർദ്ദം ചെലുത്തണമെന്ന് ബിഷപ്പുമാർ വിശ്വാസികളോട് ആഹ്വാനം ചെയ്തു. എന്നാൽ സഭയുടെ ഈ നീക്കം ഭൂരിഭാഗം ജനങ്ങളുടെയും അഭിപ്രായത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് മക്ആർതർ തിരിച്ചടിച്ചു.

Sharjah city AG

Comments are closed.