യൂക്കരിസ്റ്റിയ’: കോർക്ക്, അയർലൻറ് എബനേസർ വർഷിപ്പ് സെന്റർ സൺഡേ സ്കൂൾ – യൂത്ത് ആനിവേഴ്സറി ജനുവരി 3-ന്.
കോർക്ക്: അയർലൻറ്റിലെ കോർക്ക് എബനേസർ വർഷിപ്പ് സെന്ററിന്റെയും മാലോ, സ്കിബ്ബറീൻ, ക്ലോണക്കിൾട്ടി എന്നീ ബ്രാഞ്ച് ചർച്ചുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൺഡേ സ്കൂൾ – യൂത്ത് ആനിവേഴ്സറി 2026 ജനുവരി 3-ന് നടക്കും. എബനേസർ വർഷിപ്പ് സെന്റർ ചർച്ച് ഹാളിൽ ഉച്ചകഴിഞ്ഞ് 2 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
യൂക്കരിസ്റ്റിയ എന്നതാണ് ഈ വർഷത്തെ വാർഷികാഘോഷത്തിന്റെ മുഖ്യ പ്രമേയം. നാല് സഭകളിലെയും സൺഡേ സ്കൂൾ കുട്ടികളും യുവാക്കളും ഒത്തുചേരുന്ന ഈ മഹാസംഗമത്തിൽ വൈവിധ്യമാർന്ന കലാ-ആത്മീയ പരിപാടികൾ അരങ്ങേറും.
സഭയുടെ ശുശ്രൂഷകരായ പാസ്റ്റർ എം. എം. തോമസ്, പാസ്റ്റർ കെ. പി. ബിജുമോൻ എന്നിവർ ഈ അനുഗ്രഹീത സദസ്സിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. കുട്ടികളുടെയും യുവാക്കളുടെയും ആത്മീയ വളർച്ച ലക്ഷ്യമാക്കി നടത്തുന്ന ഈ ആത്‍മീയ സംഗമത്തിലേക്കു എല്ലാ വിശ്വാസികളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.
സ്ഥലം: എബനേസർ വർഷിപ്പ് സെന്റർ ചർച്ച് ഹാൾ, കോർക്ക് T12XT96

Comments are closed.