എറണാകുളം : ഇന്ത്യ പെന്തെക്കൊസ്തു ദൈവസഭ എറണാകുളം സെന്ററും, സെന്റർ പി വൈ പി എ യും ചേർന്ന് ആഗസ്ത് 15 ഉച്ച കഴിഞ്ഞ് 3 മണി മുതൽ എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ മണിപ്പൂരിൽ കലാപത്തിന് ഇരയായ ജനതക്ക് ഐക്യദാർഢ്യo പ്രഖ്യാപിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം അറിയിക്കുകയും ചെയ്തു. നുറുകണക്കിന് ദൈവമക്കൾ ചേർന്നുവന്ന സമ്മേളനം പാസ്റ്റർ ബിജു ജോസ് പ്രാർത്ഥിച്ച് ആരംഭിച്ചു. സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി അലക്സാണ്ടർ ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ പാസ്റ്റർ ഷിജു കെ. തോമസ് ആമുഖ സന്ദേശം നൽകി. പാസ്റ്റർ തോമസ് വിളമ്പുകണ്ടം മുഖ്യ സന്ദേശം നൽകി.
