വാഷിംഗ്ടൺ : ടേണിംഗ് പോയിന്റ് യുഎസ്എ സ്ഥാപകൻ ചാർളി കിർക്കിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ എറിക കിർക്ക് പൊതുവേദിയിൽ സംസാരിച്ചു. ഭർത്താവിന്റെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുമെന്ന് അവർ പ്രഖ്യാപിച്ചു. ദുഃഖത്തിൽ ആശ്വാസം നൽകിയവർക്ക് നന്ദി പറഞ്ഞ എറിക ചാർളി ഒരു നല്ല ഭർത്താവും പിതാവുമായിരുന്നു എന്നും അനുസ്മരിച്ചു.
തന്റെ മൂന്ന് വയസ്സുള്ള മകളോട് യേശുവിനൊപ്പം ഒരു ഔദ്യോഗിക യാത്ര പോകാൻ ഡാഡിക്ക് ഉണ്ടെന്ന് പറഞ്ഞ നിമിഷത്തെക്കുറിച്ചും എറിക ഓർത്തെടുത്തു. അദ്ദേഹത്തിന്റെ മരണം രക്തസാക്ഷിത്വമാണെന്നും അദ്ദേഹത്തിന്റെ ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കുമെന്നും എറിക കൂട്ടിച്ചേർത്തു.

Comments are closed.