Ultimate magazine theme for WordPress.

തുര്‍ക്കിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി എര്‍ദോഗാന്‍

അങ്കാറ: തുര്‍ക്കി പ്രസിഡന്റായി റജബ് ത്വയ്യിബ് എര്‍ദോഗാന്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. തുര്‍ക്കിയ ഗ്രാന്‍ഡ് നാഷനല്‍ അസംബ്ലിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.
രാജ്യത്തെ എല്ലാ മനുഷ്യരെയും ഒരു പോലെ പരിഗണിക്കുമെന്ന് സത്യപ്രതിജ്ഞയിലൂടെ അദ്ദേഹം പറഞ്ഞു.
‘രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ രാഷ്ട്രത്തിന്റെ അസ്തിത്വവും സ്വാതന്ത്ര്യവും സംരക്ഷിക്കുമെന്ന് ഞാന്‍ സത്യം ചെയ്യുന്നു.
രാജ്യത്തെ 85 മില്യണ്‍ മനുഷ്യരെയും അവരുടെ രാഷ്ട്രീയ കാഴ്ചപ്പാട്, വിഭാഗം എന്നീ വ്യത്യാസമില്ലാതെ പരിഗണിക്കും,’അദ്ദേഹം പറഞ്ഞു.നിരവധി ലോക നേതാക്കളാണ് സത്യപ്രതിജ്ഞ ചടങ്ങിലെത്തിച്ചേര്‍ന്നത്.

Sharjah city AG
Leave A Reply

Your email address will not be published.