അമേരിക്ക : ഈ വർഷത്തെ ആദ്യ “ഇക്വിനോക്സിസ് വെർണൽ എക്യുനോസ്” അഥവാ വിഷുവത്തിനു മാർച്ച് 20 സാക്ഷ്യം വഹിച്ചു.സാധാരണയായി മാർച്ച് 20 ,21 ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസമാണ് വെർണൽ എക്യുനോസ് നടക്കുന്നത്. അമേരിക്കൻ കാലാവസ്ഥാവകുപ്പ് നാഷണൽ വെതർ സേവിച്ചിന്റെ അറിയിപ്പ് പ്രകാരം 2024 ലെ വെർണൽ ഇക്വിനോസ് മാർച്ച് 20 നു അനുഭവപ്പെടുമെന്നാണ് പ്രവചനം. ദക്ഷിണാർദ്ധ ഗോളത്തിൽ നിന്നും ഉത്തരാർദ്ധ ഗോളത്തിലേയ്ക്ക് സൂര്യൻ മാറുമ്പോഴാണ് വിഷുവം സംഭവിക്കുന്നത്. ഭൂമധ്യ രേഖ പ്രദേശത്തു രാവും പകലും തുല്യമാകുന്ന ദിവസമാണ് വിഷുവം. ഈ പ്രതിഭാസം കാലാവസ്ഥയിലും നിർണായക മാറ്റം വരുത്തും.
