ന്യൂയോർക്ക്: അമേരിക്കൻ ശതകോടീശ്വരനും കുറ്റവാളിയുമായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള പ്രമുഖർ പ്രതിസന്ധിയിൽ. വർഷങ്ങളായി രഹസ്യമായി സൂക്ഷിച്ചിരുന്ന കോടതി രേഖകൾ പുറത്തുവിടാൻ യുഎസ് കോടതി ഉത്തരവിട്ടതോടെയാണ് രാഷ്ട്രീയ-സിനിമ-ബിസിനസ് രംഗത്തെ പ്രമുഖരുടെ പേരുകൾ ഈ വിവാദ കേസിൽ ഉൾപ്പെട്ടത്.
ലൈംഗിക അതിക്രമങ്ങൾക്കും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തിയതിനും കുറ്റാരോപിതനായിരുന്നു ജെഫ്രി എപ്സ്റ്റീൻ. 2019-ൽ ജയിലിനുള്ളിൽ ഇയാൾ മരിച്ച നിലയിൽ കാണപ്പെട്ടു. ഇയാളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ദ്വീപിലും മറ്റ് വസതികളിലും വെച്ച് നടന്ന അനാശാസ്യ പ്രവർത്തനങ്ങളിൽ ലോകത്തെ പല പ്രമുഖർക്കും പങ്കുണ്ടെന്ന ആരോപണമാണ് ഇപ്പോൾ ഫയലുകളിലൂടെ പുറത്തുവരുന്നത്.

Comments are closed.