Ultimate magazine theme for WordPress.

‘വംശഹത്യക്ക് കരുത്തുപകരുന്നു’; സ്വന്തം കമ്പനിക്കെതിരെ ഗൂഗിൾ എഞ്ചിനീയറുടെ പ്രതിഷേധം

 

ന്യൂയോർക്ക്: ന്യൂയോർക്ക് ടെക് കോൺഫറൻസിനിടയിൽ ഗൂഗിളിന്റെ ഇസ്രായേൽ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ വംശഹത്യക്ക് കരുത്തുപകരുന്നുവെന്ന ആരോപണവുമായി ഗൂഗിൾ എഞ്ചിനീയർ. ന്യൂയോർക്ക് സിറ്റിയിൽ മൈൻഡ് ദി ടെക് എന്ന കോൺഫറൻസിൽ ഗൂഗിൾ ഇസ്രയേലിന്റെ മാനേജിങ് ഡയറക്‌ടർ ബറാക് റെഗെവ് സംസാരിച്ചുകൊണ്ടിരിക്കെ ഗൂഗിളിന്റെ ക്ലൗഡ് ഡിവിഷനിൽ എഞ്ചിനീയറായ ഇദ്ദേഹം തടസം സൃഷ്‌ടിക്കുകയായിരുന്നു. വംശഹത്യക്കും വർണവിവേചനത്തിനും കരുത്തുപകരുന്ന ടെക്നോളജി നിർമിക്കുവാൻ ഞാൻ വിസമ്മതിക്കുന്നു. പ്രൊജക്റ്റ് നിംബസ് ഫലസ്തീനി സമൂഹത്തിന്റെ ജീവൻ അപകടത്തിലാക്കും,’ എഞ്ചിനീയർ പറഞ്ഞു. ഇദ്ദേഹത്തെസുരക്ഷാ ജീവനക്കാർ വേദിയിൽ നിന്ന് പിടിച്ചുമാറ്റി. എന്നാൽ പ്രതിഷേധക്കാർ ‘ഫലസ്‌തീനെ മോചിപ്പിക്കുക’ എന്ന മുദ്രാവാക്യം വിളിച്ചതോടെ റെഗെവിന് പ്രസംഗം നിർത്തി മടങ്ങേണ്ടി വന്നു.

Sharjah city AG