സാന്‍ഫ്രാന്‍സിസ്‌കോ : സ്പേസ് എക്സ് കമ്പനി ആസ്ഥാനം കാലിഫോര്‍ണിയയിലെ ഹാത്തോണില്‍ നിന്ന് കമ്പനിയുടെ റോക്കറ്റ് ലോഞ്ചിങ് സൈറ്റ് സ്ഥിതി ചെയ്യുന്ന ടെക്സാസിലേക്കും എക്സ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഓസ്റ്റിനിലേക്കും മാറ്റുമെന്ന് ഇലോണ്‍ മസ്‌ക്.
ലിംഗമാറ്റം നടത്തിയ കുട്ടികളുടെ വിവരം രക്ഷിതാക്കള്‍ അധ്യാപകരെ അറിയിക്കണമെന്ന വ്യവസ്ഥ തടയണമെന്ന നിയമത്തില്‍ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം ഒപ്പിട്ടതില്‍ പ്രതിഷേധിച്ചാണ് മസ്‌ക് കമ്പനി ആസ്ഥാനങ്ങള്‍ മാറ്റുന്നത്.
