Ultimate magazine theme for WordPress.

ഇനി ഭൂമിയിൽ എവിടെയും റേഞ്ച് ;ഡയറക്‌റ്റ്-ടു-സെൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതായി ഇലോൺ മസ്ക്

 

വാഷിംഗ്‌ടൺ: ബഹിരാകാശത്തു നിന്നും നേരിട്ട് ഫോണിലേക്ക് കണക്ട് ആകുന്ന “ഡയറക്റ്റ്-ടു-ഫോൺ ഉപഗ്രഹങ്ങൾ” വിക്ഷേപിച്ചതായി പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. സ്റ്റാർലിങ്ക് ഡയറക്റ്റ്-ടു-ഫോൺ ഉപഗ്രഹങ്ങളിലൂടെ ഇനി മുതൽ ഭൂമിയിൽ എവിടെയും മൊബൈൽ ഫോൺ ആക്സസ് ചെയ്യാൻ കഴിയും. ഇപ്പോൾ സെല്ലുലാർ കവറേജ് ഇല്ലാത്ത ഉൾപ്രദേശങ്ങളിൽ ഫോൺ കണക്ടിവിറ്റിയും ഇതിലൂടെ ലഭിക്കും..

സാധാരണ സെല്ലുലാർ ഫോണുകൾ ഭൂമിയിൽ സ്ഥാപിച്ചിരിക്കുന്ന ടവറുകൾ വഴിയാണ് സിഗ്നലുകൾ കൈമാറ്റം ചെയ്യുന്നത്. എന്നാൽ സാറ്റലൈറ്റ് ഫോണുകളാകട്ടെ, ടവറുകളെ ആശ്രയിക്കുന്നില്ല, പകരം ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങൾ വഴി സിഗ്നലുകൾ കൈമാറുന്നു. മൊബൈൽ ഫോണിൽ നിന്നുള്ള സിഗ്നൽ നേരിട്ട് അടുത്തുള്ള ഉപഗ്രഹത്തിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്.

സാറ്റലൈറ്റ് സിഗ്നലുകൾ ഭൂമിയിൽ നിന്ന് നേരിട്ട് വളരെ മുകളിലുള്ള ഉപഗ്രഹങ്ങളിലേക്കാണ് കൈമാറുന്നത് എന്നതും ഭൂമിയിൽ സ്ഥാപിക്കേണ്ടി വരുന്ന വലിയ ടവറുകളെ ആശ്രയിക്കാത്തതുമാണ് വിദൂര പ്രദേശങ്ങളിൽ അവയെ ഉപയോഗപ്രദമാക്കുന്നത്. സമുദ്രത്തിൻ്റെ മദ്ധ്യത്തിലോ വിദൂര മരുഭൂമിയിലോ ഒക്കെ ഇനി റേഞ്ച് ലഭ്യമാകും. വിദൂര, ഗ്രാമീണ സ്ഥലങ്ങളിൽ ആളുകൾക്ക് അതിവേഗ നെറ്റ്‌വർക്ക് സൗകര്യം നൽകുക എന്നതാണ് മസ്കിൻ്റെ കമ്പനി ഒരുക്കുന്ന ഡയറക്‌റ്റ്-ടു-സെൽ സാറ്റലൈറ്റിൻ്റെ പ്രധാന ലക്ഷ്യം.

Sharjah city AG
Leave A Reply

Your email address will not be published.