Ultimate magazine theme for WordPress.

എലിസബത്ത് ആംഗിളിന്റെ വിയോഗം; വിശ്വാസത്തിന്റെ കരുത്തിൽ കുടുംബം

ടെക്സസ് : നോർത്ത് ടെക്സസിലെ ഫ്രിസ്കോയിൽ മഞ്ഞുവീഴ്ചയ്ക്കിടെയുണ്ടായ സ്ലെഡിംഗ് അപകടത്തിൽ 16 വയസ്സുകാരിയായ സോക്കർ താരം എലിസബത്ത് ആംഗിൾ അന്തരിച്ചു. വേക്ക്‌ലാൻഡ് ഹൈസ്‌കൂളിലെയും എഫ്‌സി ഡാളസ് ക്ലബ്ബിലെയും ശ്രദ്ധേയയായ താരമായിരുന്ന എലിസബത്തിന്റെ വേർപാട് നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റ ഇലിസബത്തിന്റെ സുഹൃത്ത് ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു.

എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ അവളുടെ മാതാവ് മേഗൻ ആംഗിൾ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വിശ്വാസികൾക്കിടയിൽ വലിയ ചർച്ചയായി. തന്റെ മകൾ ഒരു തിളങ്ങുന്ന വെളിച്ചമായിരുന്നു എന്ന് വിശേഷിപ്പിച്ച അവർ ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചും വിലപ്പെട്ട ആത്മീയ സത്യങ്ങളെക്കുറിച്ചും ലോകത്തെ ഓർമ്മിപ്പിച്ചു. അന്ത്യനിമിഷങ്ങളിൽ മകളെ സഹായിക്കാൻ ദൈവത്തിന്റെ മനുഷ്യർ ഒപ്പമുണ്ടായിരുന്നു എന്നതിലാണ് താൻ ആശ്വാസം കണ്ടെത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു. വലിയൊരു കരിയർ മുന്നിലുണ്ടായിരുന്നിട്ടും ദൈവഹിതത്തിന് മുന്നിൽ പ്രത്യാശയോടെ നിൽക്കുന്ന എലിസബത്തിന്റെ കുടുംബം ക്രൈസ്തവ ലോകത്തിന് വലിയൊരു മാതൃകയാവുകയാണ്.

Sharjah city AG

Comments are closed.