Ultimate magazine theme for WordPress.

ഏലിയാമ്മ മാത്യൂസ് നിത്യതയിൽ

അഹമ്മദാബാദ് : അഹമ്മദാബാദ് ചന്ദ്ഖേട ട്രാഗഡ് റോഡ് 47 ആനന്ദ് വിഹാർ ബഗ്ലൗസ് നിവാസി ഏലിയാമ്മ മാത്യൂസ് (88) നിത്യതയിൽ ചേർക്കപ്പെട്ടു. കാർത്തികപ്പള്ളി ബേബി കോട്ടെജ് കുടുംബാംഗമാണ് പരേത. ഭർത്താവ് റാന്നി നെല്ലിക്കമൻ വിളയിൽ പരേതനായ വി. റ്റി. മാത്യൂസ്.
സംസ്ക്കാരം 24 ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം യുണൈറ്റഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
മക്കൾ : മേരി സൈമൺ (വത്സ ) പത്തനാപുരം, ഫിലിപ്പ് തോമസ് ( വെയിൽസ് ) ഇൻഡോർ, പാസ്റ്റർ ജോൺ തോമസ് (ബെന്നി ) അഹമ്മദാബാദ്, എസ്തർ അലക്സാണ്ടർ (ആനി ) യുഎസ്എ. മരുമക്കൾ: സൈമൺ മാത്യു (പത്തനാപുരം )ജെസ്സി ഫിലിപ്പ് (ഇൻഡോർ ) മേഴ്‌സി തോമസ് (അഹമ്മദാബാദ് ), അലക്സാണ്ടർ കൊച്ചുമ്മൻ (യുഎസ്എ).

വാർത്ത : എ. റ്റി. എബ്രഹാം. റായിപുർ.

Sharjah city AG

Comments are closed.