ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു. ലോക്സഭാ തിരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി, രാജിയുടെ കാരണങ്ങള്‍ സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല.
2027 വരെയായിരുന്നു അരുണ്‍ ഗോയലിന്റെ കാലാവധി. രാഷ്ട്രപതി ദ്രൗപതി മുർമു രാജി അംഗീകരിച്ചതായി നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കി.
