ടെൽ അവീവ് : ഈജിപ്ത് വഴി ഗസ്സയിലേക്ക് സഹായം എത്തിക്കാൻ യിസ്രായേൽ അനുമതി നൽകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ്. എന്നാൽ യിസ്രായേൽ അതിർത്തി വഴി സഹായങ്ങൾ എത്തിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അഭ്യർഥന പരിഗണിച്ചാണ് തീരുമാനമെന്നും നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
തെക്കൻ ഗസ്സ മുനമ്പിലെ സാധാരണക്കാർക്ക് ഭക്ഷണവും വെള്ളവും മരുന്നും മാത്രമുള്ള മാനുഷിക സഹായങ്ങൾ ഈജിപ്ത് വഴി എത്തിക്കുന്നത് തടയില്ല. ഹമാസിൽ എത്തുന്ന എല്ലാ സാധനങ്ങളും തടയുമെന്നും പ്രസ്താവനയിൽ പറയുന്നു.
